സെക്രട്ടേറിയറ്റിൽ ഹാജർ ബുക്ക് ഒഴിവാക്കി
Saturday, November 30, 2024 9:51 PM IST
തിരുവനന്തപുരം: ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിൽ ഹാജർ ബുക്ക് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി.
ബയോമെട്രിക് സംവിധാനം പൂർണമായും നടപ്പാക്കിയതിനാലാണ് ഹാജർ ബുക്ക് ഒഴിവാക്കിയതെന്നു ഉത്തരവിൽ പറയുന്നു. പഞ്ചിംഗ് സംവിധാനം പൂർണമായും നടപ്പിലാക്കിയ സാഹചര്യത്തിലാണ് പുതിയ നടപടി.
എന്നാൽ ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർ ഹാജർ ബുക്കിൽ രേഖപ്പെടുത്തണം.