തിരുവനന്തപുരത്ത് കോളറ ബാധിച്ച് ഒരാൾ മരിച്ചു
Sunday, April 27, 2025 4:53 PM IST
തിരുവനന്തപുരം: കോളറ ബാധിച്ച് തിരുവനന്തപുരത്ത് ഒരാൾ മരിച്ചു. കവടിയാർ സ്വദേശിയായ കാർഷിക വകുപ്പിലെ മുൻ ഉദ്യോഗസ്ഥനാണ് മരിച്ചത്.
മരണാനന്തരം നടത്തിയ രക്ത പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്. കഴിഞ്ഞ 20ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽെ വെച്ചായിരുന്നു മരണം.
ബന്ധുക്കൾക്കോ പ്രദേശത്തോ മറ്റ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.