ബെ​​യ്ജിം​​ഗ്: യു​​എ​​സി​​ലേ​​ക്ക് ചൈ​​നീ​​സ് ഇ​​റ​​ക്കു​​മ​​തി​​ക്ക് ഉ​​യ​​ർ​​ന്ന തീ​​രു​​വ പ്ര​​ഖ്യാ​​പി​​ച്ച​​തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഏ​​പ്രി​​ലി​​ൽ യു​​എ​​സി​​ലേ​​ക്കു​​ള്ള ചൈ​​ന​​യു​​ടെ ഇ​​റ​​ക്കു​​മ​​തി​​യി​​ൽ വ​​ൻ ഇ​​ടി​​വ്. ചൈ​​ന​​യു​​ടെ ആ​​കെ ക​​യ​​റ്റു​​മ​​തി ഉ​​യ​​രു​​ക​​യും ചെ​​യ്തു.

ചൈ​​ന​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ വ്യാ​​പാ​​ര പ​​ങ്കാ​​ളി​​ക​​ളി​​ൽ ഒ​​ന്നാ​​യ യു​​എ​​സി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി 2024 ഏ​​പ്രി​​ലി​​നേ​​ക്കാ​​ൾ ഈ ​​ഏ​​പ്രി​​ലി​​ൽ 21% കു​​റ​​ഞ്ഞു​​വെ​​ന്നാ​​ണ് ക​​ണ​​ക്കു​​ക​​ൾ കാ​​ണി​​ക്കു​​ന്ന​​ത്. യു​​എ​​സി​​ൽ​​നി​​ന്നു​​ള്ള ഇ​​റ​​ക്കു​​മ​​തി 14 ശ​​ത​​മാ​​നം കു​​റ​​ഞ്ഞെ​​ന്നാ​​ണ് ക​​ണ​​ക്കു​​ക​​ൾ സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്. തീ​​രു​​വ വ​​ർ​​ധ​​ന​​ മു​​ന്നി​​ൽക്ക​​ണ്ട് ക​​യ​​റ്റു​​മ​​തി​​ക്കാ​​ർ പ്ര​​വ​​ർ​​ത്തി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് മാ​​ർ​​ച്ചി​​ൽ ചൈ​​ന​​യു​​ടെ യു​​എ​​സ് ക​​യ​​റ്റു​​മ​​തി 9.1 ശ​​ത​​മാ​​നം ഉ​​യ​​ർ​​ച്ച കൈ​​വ​​രി​​ച്ചി​​രു​​ന്നു.

മാ​​ർ​​ച്ചി​​ലെ ക​​യ​​റ്റു​​മ​​തി ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 12.4% വ​​ർ​​ധ​​ന​​യുണ്ടാ​​യ​​പ്പോ​​ൾ, ഏ​​പ്രി​​ലി​​ൽ ചൈ​​ന​​യു​​ടെ ആ​​ഗോ​​ള ക​​യ​​റ്റു​​മ​​തി ഏ​​ക​​ദേ​​ശം 2% വ​​ള​​ർ​​ച്ച കൈ​​വ​​രി​​ക്കു​​മെ​​ന്ന് സാ​​ന്പ​​ത്തി​​ക വി​​ദ​​ഗ്ധ​​ർ പ്ര​​വ​​ചി​​ച്ചി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ ഈ ​​പ്ര​​വ​​ച​​ന​​ങ്ങ​​ളെ മ​​റി​​ക​​ട​​ന്ന് 8.1% വ​​ള​​ർ​​ച്ച നേ​​ടി. ചൈ​​ന​​യു​​ടെ ഇ​​റ​​ക്കു​​മ​​തി ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് ഏ​​പ്രി​​ലി​​ൽ 0.2% കു​​റ​​ഞ്ഞു. ചൈ​​ന​​യു​​ടെ ഇ​​റ​​ക്കു​​മ​​തി 5.9 ശ​​ത​​മാ​​നം കു​​റ​​യു​​മെ​​ന്നാ​​ണ് സാ​​ന്പ​​ത്തി​​ക വി​​ദ​​ഗ്ധ​​ർ പ്ര​​വ​​ചി​​ച്ച​​ത്.

ഈ ​​വ​​ർ​​ഷ​​ത്തെ ആ​​ദ്യ നാ​​ലു മാ​​സ​​ങ്ങ​​ളി​​ൽ ചൈ​​ന​​യി​​ൽ​​നി​​ന്ന് യു​​എ​​സി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി 2.5 ശ​​ത​​മാ​​നം ഇ​​ടി​​വ് നേ​​രി​​ട്ടു. ഇ​​റ​​ക്കു​​മ​​തി മു​​ൻ വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ 4.7 ശ​​ത​​മാ​​നം താ​​ഴ്ന്നെ​​ന്നാ​​ണ് ഒൗ​​ദ്യോ​​ഗി​​ക ക​​ണ​​ക്കു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്.

ചൈ​​ന​​യു​​ടെ അ​​സി​​യാ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി ഏ​​പ്രി​​ലി​​ൽ 20.8 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്നു. മാ​​ർ​​ച്ചി​​ൽ 11.6 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ വ​​ള​​ർ​​ച്ച​​യാ​​ണ് നേ​​ടി​​യ​​ത്. ചൈ​​ന​​യി​​ൽ​​നി​​ന്ന് യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തേക്കാ​​ൾ 8.3 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന​​പ്പോ​​ൾ ഇ​​റ​​ക്കു​​മ​​തി​​യി​​ൽ 16.5 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ കു​​റ​​വു​​ണ്ടാ​​യി.

യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് ചൈ​​ന​​യ്ക്കുമേ​​ൽ വി​​വി​​ധ ത​​ര​​ത്തി​​ലു​​ള്ള തീ​​രു​​വ​​ക​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​തി​​നു​​ശേ​​ഷം ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ര​​ണ്ട് സ​​ന്പ​​ദ്​​വ്യസ്ഥ​​ക​​ൾ ത​​മ്മി​​ലു​​ള്ള വ്യാ​​പാ​​രം ഗ​​ണ്യ​​മാ​​യി കു​​റ​​ഞ്ഞു. യു​​എ​​സി​​ലേ​​ക്കു​​ള്ള ചൈ​​നീ​​സ് ഇ​​റ​​ക്കു​​മ​​തി​​ക്ക് 145 ശ​​ത​​മാ​​ന​​മാ​​ണ് ചു​​ങ്കം ചു​​മ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​തി​​നെ​​തി​​രേ ചൈ​​ന അ​​മേ​​രി​​ക്ക​​ൻ ക​​ന്പ​​നി​​ക​​ളെ ല​​ക്ഷ്യ​​മി​​ട്ടു​​ള്ള മ​​റ്റ് ന​​ട​​പ​​ടി​​ക​​ളോ​​ടൊ​​പ്പം, യു​​എ​​സ് ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ ഇ​​റ​​ക്കു​​മ​​തി​​ക്ക് 125% തീ​​രു​​വ ചു​​മ​​ത്തി​​യാ​​ണ് പ്ര​​തി​​ക​​രി​​ച്ച​​ത്.


ചൈ​​ന​​യ്ക്കെ​​തി​​രേ ട്രം​​പ് തീ​​രു​​വ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​തി​​നു​​ശേ​​ഷം വ​​ൻ​​ശ​​ക്തി​​ക​​ൾ ത​​മ്മി​​ലു​​ള്ള ആ​​ദ്യച​​ർ​​ച്ച സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ൽ ന​​ട​​ക്കും. യു​​എ​​സ് ട്ര​​ഷ​​റി സെ​​ക്ര​​ട്ട​​റി സ്കോ​​ട്ട് ബെ​​സെ​​ന്‍റും വ്യാ​​പാ​​ര പ്ര​​തി​​നി​​ധി ജാ​​മി​​സ​​ണ്‍ ഗ്രീ​​റും ചൈ​​നീ​​സ് വൈ​​സ് പ്ര​​ധാ​​ന​​മ​​ന്ത്രി ഹെ ​​ലൈ​​ഫെം​​ഗി​​നെ കാ​​ണും. ഇ​​ന്നും നാ​​ളെ​​യു​​മാ​​ണ് ച​​ർ​​ച്ച​​ക​​ൾ ന​​ട​​ക്കു​​ക. ചൈ​​ന​​യ്ക്കെ​​തി​​രേ​​യു​​ള്ള ഉ​​യ​​ർ​​ന്ന തീ​​രു​​വ​​ക​​ൾ ല​​ഘൂ​​ക​​രി​​ക്കു​​ന്ന​​തി​​ന് ഈ ​​ച​​ർ​​ച്ച​​ക​​ൾ ഇ​​ട​​യാ​​ക്കി​​യേ​​ക്കാ​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.


ചൈ​​ന​​യ്ക്കെ​​തി​​രേ​​യു​​ള്ള തീ​​രു​​വ കു​​റ​​യ്ക്കു​​മെ​​ന്ന് ട്രം​​പ്

യു​​എ​​സി​​ലേ​​ക്കു​​ള്ള ചൈ​​നീ​​സ് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കേ​​ർ​​പ്പെ​​ടു​​ത്തി​​യ 145 ശ​​ത​​മാ​​നം തീ​​രു​​വ 80 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​യ്ക്കാ​​ൻ സൂ​​ച​​ന ന​​ൽ​​കി യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ്. ചൈ​​ന​​യ്ക്കെ​​തി​​രേ ഉ​​യ​​ർ​​ന്ന ഇ​​റ​​ക്കു​​മ​​തി ചു​​ങ്കം പ്ര​​ഖ്യാ​​പി​​ച്ച​​ശേ​​ഷം ഇ​​രു രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള ആ​​ദ്യ വ്യാ​​പാ​​ര ച​​ർ​​ച്ച​​യ്ക്കു മു​​ന്നോ​​ടി​​യാ​​യാ​​ണ് ട്രം​​പ് ഇ​​ക്കാ​​ര്യം പ​​റ​​ഞ്ഞ​​ത്.

ലോ​​ക​​ത്തെ ര​​ണ്ടു സാ​​ന്പ​​ത്തി​​ക​​ശ​​ക്തി​​ക​​ളാ​​യ യു​​എ​​സി​​ന്‍റെ​​യും ചൈ​​ന​​യു​​ടെ​​യും ഉ​​ന്ന​​ത വ്യാ​​പാ​​ര പ്ര​​തി​​നി​​ധി​​ക​​ൾ ത​​മ്മി​​ലു​​ള്ള ച​​ർ​​ച്ച​​ക​​ൾ​​ക്ക് ഇ​​ന്നു ജ​​നീ​​വ​​യി​​ൽ തു​​ട​​ക്ക​​മാ​​കും.

യു​​എ​​സ് ട്ര​​ഷ​​റി സെ​​ക്ര​​ട്ട​​റി സ്കോ​​ട്ട് ബെ​​സെ​​ന്‍റും വ്യാ​​പാ​​ര പ്ര​​തി​​നി​​ധി ജാ​​മി​​സ​​ണ്‍ ഗ്രീ​​റും ചൈ​​നീ​​സ് വൈ​​സ് പ്ര​​ധാ​​ന​​മ​​ന്ത്രി ഹെ ​​ലൈ​​ഫെം​​ഗു​​മാ​​യി ച​​ർ​​ച്ച​​ക​​ൾ ന​​ട​​ത്തും.

യു​​കെ​​യു​​മാ​​യു​​ള്ള വ്യാ​​പാ​​ര​​ക്ക​​രാ​​ർ വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​ശേ​​ഷ​​മാ​​ണ് യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ചൈ​​ന​​യു​​ടെ തീ​​രു​​വ കു​​റ​​യു​​മെ​​ന്ന സൂ​​ച​​ന ന​​ൽ​​കി​​യ​​ത്. ഏ​​പ്രി​​ൽ വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ൾ​​ക്കുമേ​​ൽ ഉ​​യ​​ർ​​ന്ന ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ ചു​​മ​​ത്തി​​യ​​ശേ​​ഷം യു​​കെ​​യു​​മാ​​യാ​​ണ് യു​​എ​​സ് ആ​​ദ്യ​​മാ​​യി വ്യാ​​പാ​​ര ക​​രാ​​റി​​ലേ​​ർ​​പ്പെ​​ട്ട​​ത്.