റേഡിയോ കൊച്ചി 90 എഫ്എമ്മിന് ദേശീയ പുരസ്കാരം
Tuesday, May 6, 2025 12:20 AM IST
കൊച്ചി: ജില്ലയിലെ ഏക കമ്യൂണിറ്റി റേഡിയോ ആയ റേഡിയോ കൊച്ചി 90 എഫ്എമ്മിന് ദേശീയ പുരസ്കാരം.
പ്രമേയ അധിഷ്ഠിത വിഭാഗത്തില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നല്കുന്ന കമ്യൂണിറ്റി റേഡിയോ പുരസ്കാരമാണ് എറണാകുളം സെന്റ് തെരേസാസ് കോളജില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോ കൊച്ചി 90 എഫ്എമ്മിന് ലഭിച്ചത്.
ഓട്ടിസം സ്പെക്ട്രം ഡിസോഡര്‍ സംബന്ധിയായ ‘നിറങ്ങള്‍’ എന്ന റേഡിയോ പ്രക്ഷേപണ പരമ്പരയ്ക്കാണ് പുരസ്കാരം.
മുംബൈയില്‍ നടന്ന അവാര്‍ഡുദാന ചടങ്ങില്‍ റേഡിയോ കൊച്ചി 90 എഫ്എം സ്റ്റേഷന് ഡയറക്ടര്‍ സി.കെ. കൃഷ്ണകുമാര്‍ പുരസ്കാരം ഏറ്റുവാങ്ങി.