എസ്ഐബിഇഎ നെക്സസ് ഉദ്ഘാടനം ചെയ്തു
Saturday, May 3, 2025 1:23 AM IST
തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ (എസ്ഐബിഇഎ) കാക്കനാട്ടെ പുതിയ സോണൽ ഓഫീസായ എസ്ഐബിബിഎ നെക്സസ് നാഷണൽ കോണ്‍ഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് ദേശീയ പ്രസിഡന്റ് ആർ. ബാലാജി ഉദ്ഘാടനം ചെയ്തു.
എസ്ഐബിഇഎ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടി. ആന്റോ ജോർജ് നിർവഹിച്ചു.
പ്രസിഡന്റ് സജോ ജോസ് തേരാട്ടിൽ, ജനറൽ സെക്രട്ടറി കെ.എൻ. അൻസിൽ, എൻസിബിഇ സംസ്ഥാനസെക്രട്ടറി അഖിൽ സത്യൻ, എസ്ഐബിഒഎ ജനറൽ സെക്രട്ടറി ആർ. പ്രവീണ്‍, എഐബിഒഇയു എജിസ് ജി. രഞ്ജിത്ത്, ബിഒബിഎസ് യു സംസ്ഥാനസെക്രട്ടറി ജെയ്സണ്‍ ജോസഫ്, ട്രഷറർ അർനോൾഡ് സ്റ്റീഫൻ, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി രഞ്ജിത് രാജൻ എന്നിവർ പ്രസംഗിച്ചു.