കൊ​​​ച്ചി: കൊ​​​ച്ചി​​​ന്‍ ഷി​​​പ്പ്‌​​​യാ​​​ര്‍​ഡ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ (സി​​​എ​​​സ്എ​​​ല്‍) പൂ​​​ര്‍​ണ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള അ ​​​നു​​​ബ​​​ന്ധ സ്ഥാ​​​പ​​​ന​​​മാ​​​യ ക​​​ര്‍ണാ​​​ട​​​ക​​​യി​​​ലെ ഉ​​​ഡു​​​പ്പി കൊ​​​ച്ചി​​​ന്‍ ഷി​​​പ്പ് യാ​​​ര്‍​ഡ് ലി​​​മി​​​റ്റ​​​ഡ് (ഉ​​​ഡു​​​പ്പി -സി​​എ​​​സ്എ​​​ല്‍), 3800 ട​​​ണ്‍ ഡിഡ​​​ബ്ല്യു ഡ്രൈ ​​കാ​​​ര്‍​ഗോ ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ പ​​​ര​​​മ്പ​​​ര​​​യി​​​ലെ ആ​​​ദ്യ​​​ത്തെ ക​​​പ്പ​​​ല്‍ യൂ​​​റോ​​​പ്പി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഷോ​​​ര്‍​ട്ട് സീ ​​​ഷി​​​പ്പിം​​​ഗ് ക​​​മ്പ​​​നി​​​യാ​​​യ നോ​​​ര്‍​വേ​​​യി​​​ലെ വി​​​ല്‍​സ​​​ണ്‍ ഷി​​​പ്പ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് എ​​​എ​​​സി​​​ന് കൈ​​​മാ​​​റി.

ന്യൂ ​​​മാം​​​ഗ്ലൂ​​​ര്‍ തു​​​റ​​​മു​​​ഖ​​​ത്ത് ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ന്യൂ ​​​മാം​​​ഗ്ലൂ​​​ര്‍ തു​​​റ​​​മു​​​ഖ അ​​​ഥോ​​​റി​​​റ്റി ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ.​​​വെ​​​ങ്ക​​​ട ര​​​മ​​​ണ അ​​​ക്ക​​​രാ​​​ജു​​​വി​​​ന്‍റെ പ​​​ത്‌​​​നി ഡോ.​​​ സു​​​ഷ​​​മ അ​​​ക്ക​​​രാ​​​ജു പു​​​തി​​​യ ക​​​പ്പ​​​ലി​​​ന്‍റെ ഔ​​​പ​​​ചാ​​​രി​​​ക വി​​​ത​​​ര​​​ണം അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തി.


ഇ​​​ത്ത​​​രം ആ​​​റു ക​​​പ്പ​​​ലു​​​ക​​​ള്‍ നി​​​ര്‍​മി​​​ക്കാ​​​നാ​​​ണ് ഉ​​​ഡു​​​പ്പി-​​​സി​​​എ​​​സ്എ​​​ല്‍ വി​​​ല്‍​സ​​​ണ്‍ ഷി​​​പ്പ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് എ​​​എ​​​സു​​​മാ​​​യി ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി​​​യി​​രു​​​ന്ന​​​ത്.

വെ​​​സ​​​ലു​​​ക​​​ളു​​​ടെ ഉ​​​ത്പാ​​​ദ​​​നം ആ​​​രം​​​ഭി​​​ച്ച​​​തി​​​നു​​ശേ​​​ഷം, ഉ​​​ഡു​​​പ്പി-​​​സി​​​എ​​​സ്എ​​​ല്ലു​​​മാ​​​യി ചേ​​​ര്‍​ന്ന് 1041 കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ല്‍ എ​​​ട്ട് 6300 ടി​​​ഡി​​​ഡ​​​ബ്ല്യു ജ​​​ന​​​റ​​​ല്‍ കാ​​​ര്‍​ഗോ വെ​​​സ​​​ലു​​​ക​​​ള്‍ നി​​​ര്‍​മി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള മ​​​റ്റൊ​​​രു ക​​​രാ​​​റി​​​ലും വി​​​ല്‍​സ​​​ണ്‍ ഷി​​​പ്പ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് എ​​​എ​​​സ് ഒ​​​പ്പു​​​വ​​​ച്ചു.