അദാനി ഗ്രൂപ്പും ടവർ സെമികണ്ടക്ടറും ചർച്ചകൾ നിർത്തിവച്ചു
Saturday, May 3, 2025 1:23 AM IST
മുംബൈ: 10 ബില്യണ്‍ ഡോളറിന്റെ ചിപ്പ് നിർമാണ പദ്ധതി ആരംഭിക്കാനായി നടന്നുവന്നിരുന്ന ചർച്ചകൾ അദാനി ഗ്രൂപ്പും ഇസ്രയേൽ കന്പനിയായ ടവർ സെമികണ്ടക്ടറും താല്കാലികമായി നിർത്തിവച്ചു.
പദ്ധതി ലാഭകരമല്ലെന്ന നിഗമനത്തിൽ അദാനി ഗ്രൂപ്പ് എത്തിച്ചേർന്നുവെന്നാണ് കരുതപ്പെടുന്നത്. 5000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യം വച്ചുള്ള ഫാക്ടറി സ്ഥാപിക്കാൻ കഴിഞ്ഞ സെപ്റ്റംബറിൽ മഹാരാഷ്ട്ര സർക്കാർ അനുമതി നൽകിയിരുന്നു.
ടവർ ഗ്രൂപ്പ് നടത്തുന്ന മുതൽമുടക്കിൽ അദാനി ഗ്രൂപ്പ് തൃപ്തരല്ലെന്നും അഭ്യൂഹങ്ങളുണ്ട്.