നെറ്റ്ഫ്ളിക്സ് തൊഴിലവസരങ്ങൾ സൃഷ്ടിച്ചു: ടെഡ് സരണ്ടോസ്
Sunday, May 4, 2025 12:20 AM IST
മുംബൈ: യുഎസ് ആസ്ഥാനമായുള്ള സബ്സ്ക്രിപ്ഷൻ വീഡിയോ ഓണ്‍-ഡിമാൻഡ് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യയിലെ നിക്ഷേപം 2021-24 കാലയളവിൽ പ്രാദേശിക സാന്പത്തിക മേഖലയിയിൽ രണ്ടു ബില്യണ്‍ ഡോളർ രാജ്യത്തെ അതിന്റെ പ്രൊഡക്ഷനുകളിൽ നിന്ന് 20,000 കാസ്റ്റ് ആൻഡ് ക്രൂ ജോലികൾ നെറ്റ്ഫ്ലിക്സ് നല്‍കിയെന്ന് കന്പനി സഹ-ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടെഡ് സരണ്ടോസ് പറഞ്ഞു.
പ്രാദേശികമായ കഥകളിൽ കന്പനി പ്രതിജ്ഞാബദ്ധമായതിനാലാണ് ഇതു സംഭവിച്ചതെന്ന് സരണ്ടോസ് പറഞ്ഞു.
കഴിഞ്ഞ വർഷം ആഗോള പ്രേക്ഷകർക്കായി ഏകദേശം മൂന്നു ബില്യണ്‍ മണിക്കൂർ ഇന്ത്യൻ ഉള്ളടക്കങ്ങൾ പ്ലാറ്റ്ഫോമിൽ ലഭ്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതായത് ആഴ്ചയിൽ 60 മില്യണ്‍ മണിക്കൂറുകൾ. കൂടാതെ, കഴിഞ്ഞ വർഷം, എല്ലാ ആഴ്ചയും നെറ്റ്ഫ്ലിക്സിൽ ഇന്ത്യയിൽ നിന്ന് ഒരു ടൈറ്റിൽ ഉണ്ടായിരുന്നു,ന്ധ അദ്ദേഹം പറഞ്ഞു.
2024ൽ കന്പനിയുടെ ആഗോള ടോപ്പ് 10 ചാർട്ടുകളിൽ നിരവധി ഇന്ത്യൻ ടൈറ്റിലുകൾ ഇടം നേടിയിട്ടുണ്ടെന്നും ഇന്ത്യൻ സമൂഹത്തിൽ മികച്ച ഒരു സിനിമ സംസ്കാരം നിലനിൽക്കുന്നുണ്ടെന്നും സരണ്ടോസ് പറഞ്ഞു.
ഒൻപത് വർഷമായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന നെറ്റ്ഫ്ളിക്സ്, ഏഴ് വർഷം മുന്‍പ് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ അഭിനയിച്ച സേക്രഡ് ഗെയിംസ് എന്ന പരന്പരയുടെ പ്രാദേശിക നിർമാണത്തിലൂടെ ശക്തമായ അടിത്തറ പാകി.
അതിനുശേഷം, നെറ്റ്ഫ്ളിക്സ് ഏകദേശം 150 ഒറിജിനൽ സിനിമകളും പരന്പരകളും നിർമിക്കുകയും ഇന്ത്യയിലെ 90 വ്യത്യസ്ത നഗരങ്ങളിലായി ചിത്രീകരിക്കുകയും ചെയ്തു.