രശ്മിക മന്ദാന ക്രോക്സ് ആഗോള അംബാസഡര്‍
Wednesday, May 7, 2025 1:07 AM IST
കൊച്ചി: പാദരക്ഷാ ബ്രാന്‍ഡായ ക്രോക്സിന്റെ ആഗോള അംബാസഡറായി സിനിമാതാരം രശ്മിക മന്ദാനയെ തെരഞ്ഞെടുത്തു. ഇതോടെ രശ്മിക ക്രോക്സിന്റെ 360 ഡിഗ്രി ഡിജിറ്റല്‍, സോഷ്യല്‍, റീട്ടെയില്‍, എക്സ്ക്ലൂസീവ് ബ്രാന്‍ഡ് കാമ്പയിനുകളുടെ ഭാഗമാകും.
ഇതിന്റെ ഭാഗമായി ബേ ക്ലോഗ് പോലുള്ള നവീനമായ സിലൗട്ടുകള്‍, മിസ്റ്റിക് പര്‍പ്പിള്‍, ഡെയ്ലിലി തുടങ്ങിയ ക്ലാസിക്കുകളിലും ക്രഷുകളിലും പുതിയ വര്‍ണാഭമായ മോഡലുകളും കമ്പനി അവതരിപ്പിച്ചു. ക്രോക്സിന്റെ എല്ലാ ഉത്പന്നങ്ങളും ഇന്ത്യയിലുടനീളമുള്ള തെരഞ്ഞെടുത്ത ക്രോക്സ് സ്റ്റോറുകളിലും ക്രോക്സ്.ഇന്‍, മിന്ത്ര എന്നിവയിലൂടെയും ലഭ്യമാണ്.