കൊ​​​​ച്ചി: മു​​​ൻ​​​നി​​​ര ഇ​​​​ന്‍​സു​​​​ടെ​​​​ക് ക​​​​മ്പ​​​​നി​​​​യാ​​​​യ റി​​​​ന്യു​​​​ബൈ ഓ​​​​ട്ടോ ലോ​​​​ണ്‍ ബി​​​​സി​​​​ന​​​​സി​​​​ലേ​​​​ക്ക് പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്നു. 2026 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷം വാ​​​​ഹ​​​​ന വാ​​​​യ്പാ​​​വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ല്‍ 1,500 കോ​​​​ടി രൂ​​​​പ​​​​യും 10,000 പു​​​​തി​​​​യ ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളെ​​​​യും നേ​​​ടു​​​ക​​​യാ​​​ണു ല​​​​ക്ഷ്യം.

2025 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ത്തി​​​​ന്‍റെ നാ​​​​ലാം പാ​​​​ദ​​​​ത്തി​​​​ല്‍ 100 കോ​​​​ടി രൂ​​​​പ വാ​​​​ഹ​​​​ന​​​വാ​​​​യ്പ​​​​യാ​​​​യി ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്നു.

രാ​​​​ജ്യ​​​​ത്തെ വാ​​​​ഹ​​​​ന വാ​​​​യ്പാ​​​വി​​​​പ​​​​ണി 15-16 ശ​​​​ത​​​​മാ​​​​നം വാ​​​​ര്‍​ഷി​​​​ക വ​​​​ള​​​​ര്‍​ച്ച കൈ​​​​വ​​​​രി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍, ഫി​​​​നാ​​​​ന്‍​സിം​​​​ഗ് മു​​​​ത​​​​ല്‍ ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് വ​​​​രെ വാ​​​​ഹ​​​​ന ഉ​​​​ട​​​​മ​​​​സ്ഥാ​​​​വ​​​​കാ​​​​ശ പ്ര​​​​ക്രി​​​​യ ല​​​​ളി​​​​ത​​​​മാ​​​​ക്കു​​​​ക​​​​യും കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത് ഈ ​​​​നേ​​​​ട്ടം നേ​​​ടി​​​യെ​​​ടു​​​​ക്കാ​​​​നാ​​​​ണ് റി​​​​ന്യു​​​​ബൈ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്.​


ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി എ​​​​സ്ബി​​​​ഐ, ആ​​​​ക്‌​​​​സി​​​​സ് ബാ​​​​ങ്ക് തു​​​​ട​​​​ങ്ങി 18 പ്ര​​​​മു​​​​ഖ ബാ​​​​ങ്കു​​​​ക​​​​ളു​​​​മാ​​​​യും എ​​​​ന്‍​ബി​​​​എ​​​​ഫ്‌​​​​സി​​​​ക​​​​ളു​​​​മാ​​​​യും സ​​​​ഹ​​​​ക​​​​രി​​​​ച്ച് റി​​​​ന്യു​​​​ബൈ​​​​യു​​​​ടെ ഡി​​​​ജി​​​​റ്റ​​​​ല്‍ പ്ലാ​​​​റ്റ്‌​​​​ഫോം വ​​​​ഴി​​​​യും ക​​​​മ്പ​​​​നി വാ​​​യ്പ ന​​​​ല്‍​കു​​​​ന്നു​​​​ണ്ട്.