ചെ​ന്നൈ: ത​മി​ഴ്നാ​ട് ആ​ന​മ​ലൈ ട്ര​ക്കിം​ഗി​നി​ടെ മ​ല​യാ​ളി ഡോ​ക്ട​ര്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ക​ല്ല​മ്പ​ലം സ്വ​ദേ​ശി അ​ജ്സ​ല്‍(26) ആ​ണ് മ​രി​ച്ച​ത്.

ആ​ന​മ​ലൈ ക​ടു​വ സ​ങ്കേ​ത​ത്തി​ലെ ടോ​പ് സ്ലി​പ്പി​ല്‍ വ​ച്ചാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. വ​നം വ​കു​പ്പി​ന്‍റെ ആം​ബു​ല​ന്‍​സി​ല്‍ അ​ടു​ത്തു​ള്ള പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ആ​ന​മ​ലൈ പോ​ലീ​സ് കേ​സെ​ടു​ത്തു.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് നാ​ല​ര​യോ​ടെ ആ​യി​രു​ന്നു മ​ര​ണം. സു​ഹൃ​ത്തി​നൊ​പ്പ​മാ​ണ് അ​ജ്സ​ല്‍ ട്ര​ക്കിം​ഗി​നെ​ത്തി​യ​ത്. ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട അ​ജ്സ​ലി​നോ​ട് ട്ര​ക്കിം​ഗ് നി​ര്‍​ത്താ​ന്‍ വ​നം​വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഇ​വ​ര്‍ കൂ​ട്ടാ​ക്കി​യി​ല്ലെ​ന്നാ​ണ് വി​വ​രം.