ചൈനയിലെ ബോട്ടപകടം; മരണം 10 ആയി
Monday, May 5, 2025 4:08 PM IST
ബെയ്ജിംഗ്: ചൈനയിൽ ബോട്ടുകൾ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. 74 പേർ ആശുപത്രിയിൽ ചികിത്സയിലാണ്,
ഗയ്ഷോ പ്രവിശ്യയിലെ ക്വാൻസി നഗരത്തിന് സമീപത്തെ നദിയിലാണ് ബോട്ടുകൾ മറിഞ്ഞത്. നാല് ബോട്ടുകളാണ് മറിഞ്ഞത്.
84 പേരാണ് നാലു ബോട്ടുകളിലുമായി ഉണ്ടായിരുന്നത്. ശക്തമായ കാറ്റിനെ തുടർന്നാണ് ബോട്ടുകൾ മറിഞ്ഞത്. ആശുപത്രിയിലുള്ളവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.