സംസ്ഥാനത്ത് 126 ഇടങ്ങളിൽ മോക് ഡ്രിൽ, സൈറണുകള്‍ മുഴങ്ങി
Wednesday, May 7, 2025 4:20 PM IST
തിരുവനന്തപുരം: ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമുള്ള സിവിൽ ഡിഫൻസ് മോക്ക് ഡ്രില്‍ തുടങ്ങി. 14 ജില്ലകളിലും എല്ലാ സ്ഥലങ്ങളിലും വൈകുന്നേരം നാല് മണിക്കാണ് മോക്ക് ഡ്രില്‍ തുടങ്ങിയത്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫീസിൽ സൈറൺ സജ്ജമാക്കിയിരുന്നു. സംസ്ഥാനത്ത് 126 ഇടങ്ങളിലാണ് മോക്ക് ഡ്രില്‍. അതിൽ 104 ഇടത്ത് സൈറൺ മുഴങ്ങി.
4.30 വരെയാണ് മോക് ഡ്രിൽ നടത്തുന്നത്. 1971 ലെ ഇന്ത്യാപാക് യുദ്ധസമയത്താണ് രാജ്യം മുഴുവൻ ഇത് പോലെ മോക്ഡ്രിൽ നടന്നത്. അതിന് ശേഷം ഇത്ര വിപുലമായി ആധുനിക സംവിധാനങ്ങളോടെ മോക്ഡ്രിൽ നടത്തുന്നത് ഇതാദ്യമാണ്.