ബൈക്ക് കെഎസ്ആർടിസി ബസിലിടിച്ചു; യുവാവിന് ദാരുണാന്ത്യം
Friday, May 9, 2025 5:22 PM IST
ചാലക്കുടി: ബൈക്ക് കെഎസ്ആർടിസി ബസിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പുതുക്കാട് ബസ് സ്റ്റാൻഡിനു സമീപത്തുവച്ചുണ്ടായ അപകടത്തിൽ വരാക്കര സ്വദേശി ആൻസ്റ്റിൻ (19) അണ് മരിച്ചത്.
അപകട സമയത്ത് കൂടെയുണ്ടായിരുന്ന അലനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. ചാലക്കുടിയിൽ നിന്ന് മുളങ്കുന്നത്തുകാവിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകടം നടന്ന ഉടനെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആൻസ്റ്റിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.