പാക് വെടിവയ്പ്പിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ബിഎസ്എഫ് ജവാന് വീരമൃത്യു
Tuesday, May 13, 2025 6:04 PM IST
ശ്രീനഗർ: പാക് വെടിവയ്പ്പിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു. ബീഹാർ സ്വദേശിയായ കോൺസ്റ്റബിൾ രാംബാബു പ്രസാദ് ആണ് വീരമൃത്യുവരിച്ചത്.
മെയ് ഒമ്പതിനുണ്ടായ പാക് വെടിവയ്പ്പിൽ ഇയാൾക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് വീരമൃത്യുവരിച്ചത്.