ഫോർട്ടുകൊച്ചിയിൽനിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി
Tuesday, May 13, 2025 6:41 PM IST
തിരുവനന്തപുരം: ഫോർട്ടുകൊച്ചിയിൽനിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂരിൽനിന്നാണ് കൂട്ടികളെ കണ്ടെത്തിയത്.
സ്ഥലം കാണാനിറങ്ങിയതാണെന്ന് കുട്ടികൾ പോലീസിനോട് പറഞ്ഞു. റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇവർ കറങ്ങി നടക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു.
ഫോർട്ടുകൊച്ചി സ്വദേശികളായ മൂന്ന് ആൺകുട്ടികളെയാണ് കാണാതായത്. മൂവരും ട്രെയിനിൽ കയറി പോയതായായിരുന്നു സൂചന.