ന്യൂ​ഡ​ല്‍​ഹി: സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി ജ​സ്റ്റി​സ് ബി.​ആ​ർ ഗ​വാ​യ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്‌​ത് ചു​മ​ത​ല​യേ​റ്റു. രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു​വാ​ണ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ്, ലോ​ക്‌​സ​ഭാ സ്പീ​ക്ക​ര്‍ ഓം ​ബി​ര്‍​ള തു​ട​ങ്ങി​യ​വ​ര്‍ രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

രാ​ജ്യ​ത്തി​ന്‍റെ 52-ാമ​ത് ചീ​ഫ് ജ​സ്റ്റീ​സാ​യാ​ണ് ഗ​വാ​യ് ചു​മ​ത​ല​റ്റ​ത്. ബു​ദ്ധ​മ​ത വി​ശ്വാ​സി ആ​ദ്യ ചീ​ഫ് ജ​സ്റ്റീ​സാ​കു​ന്ന മു​ഹൂ​ർ​ത്ത​ത്തി​നാ​ണ് രാ​ജ്യം സാ​ക്ഷ്യം വ​ഹി​ച്ച​ത്. കെ.​ജി ബാ​ല​കൃ​ഷ്ണ​ന് ശേ​ഷം ചീ​ഫ് ജ​സ്റ്റി​സാ​കു​ന്ന ര​ണ്ടാ​മ​ത്തെ ദ​ലി​ത് വ്യ​ക്തി​യാ​ണ് ഗ​വാ​യ്.

ഈ ​വ​ർ​ഷം ന​വം​ബ​ർ 23 വ​രെ​യാ​ണ് ഗ​വാ​യി​യു​ടെ കാ​ലാ​വ​ധി. മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​യാ​യ ഗ​വാ​യ് 1985 ലാ​ണ് അ​ഭി​ഭാ​ഷ​ക​നാ​യ​ത്. 20003-ല്‍ ​ആ​ണ് ബോം​ബെ ഹൈ​ക്കോ​ട​തി​യി​ല്‍ അ​ദ്ദേ​ഹം ജ​സ്റ്റീ​സാ​യി ചു​മ​ത​ല​യേ​റ്റ​ത്. 2019ലാ​ണ് സു​പ്രിം​കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മി​ത​നാ​കു​ന്ന​ത്.

ഇ​ല​ക്ട്ര​ൽ ബോ​ണ്ട് കേ​സ്, ബു​ൾ​ഡോ​സ​ർ രാ​ജി​നെ​തി​രാ​യ വി​ധി എ​ന്നി​വ​യ​ട​ക്കം സു​പ്ര​ധാ​ന വി​ധി​ന്യാ​യ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ അ​ദ്ദേ​ഹം മു​ൻ കേ​ര​ളാ ഗ​വ​ർ​ണ​റാ​യി​രു​ന്ന ആ​ർ.​എ​സ്.​ഗ​വാ​യി​യു​ടെ മ​ക​നാ​ണ്.