സിറിയയ്ക്ക് മേലുള്ള എല്ലാ ഉപരോധങ്ങളും നീക്കും: ട്രംപ്
Wednesday, May 14, 2025 4:14 PM IST
റിയാദ്: സിറിയയ്ക്ക് മേലുള്ള എല്ലാ ഉപരോധങ്ങളും നീക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നാല് ദിവസത്തെ ഗൾഫ് സന്ദർശനത്തിനിടെ റിയാദിൽ നടന്ന യുഎസ്-സൗദി ഇൻവെസ്റ്റ്മെന്റ് ഫോറത്തിലാണ് ട്രംപ് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഉപരോധങ്ങൾ നീക്കാനുള്ള തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി.
സിറിയയ്ക്കെതിരായ ഉപരോധങ്ങൾ അവസാനിപ്പിക്കാൻ ഉത്തരവിടും. അതുവഴി അവർക്ക് വികസനം നേടാനുള്ള അവസരം നൽകും. മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് തന്നോട് ആവശ്യപ്പെടുന്നതെന്തും ചെയ്തുകൊടുക്കുമെന്നും ട്രംപ് അറിയിച്ചു.
അമേരിക്കയ്ക്ക് ലോകമെമ്പാടും മികച്ച സഖ്യകക്ഷികളുണ്ട്. പക്ഷേ മുഹമ്മദ് ബിന്‍ സല്‍മാനേക്കാള്‍ ശക്തരായ ആരും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയ്ക്ക് പ്രതിരോധ സഹായം നൽകാൻ ഒരിക്കലും മടി കാണിക്കില്ല. സല്മാന് രാജാവിന്റെ നേതൃത്വത്തില്‍ സൗദി അറേബ്യ കൈവരിച്ച വികസനവും പരിവര്‍ത്തനവും അത്ഭുതകരമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.