അച്ഛൻ ഓടിച്ച പിക്ക്അപ് വാൻ ഇടിച്ചു; ചികിത്സയിൽ കഴിഞ്ഞിരുന്ന ഒന്നര വയസുകാരി മരിച്ചു
Wednesday, May 14, 2025 4:56 PM IST
കോട്ടയം: അച്ഛൻ ഓടിച്ച പിക്ക്അപ് വാന്‍ പിന്നോട്ടെടുക്കുന്നതിനിടെ ഇടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒന്നരവയസുകാരി മരിച്ചു. അയർക്കുന്നം കോയിത്തുരുത്തിൽ നിബിൻ ദാസ്, മെരിയ ജോസഫ് എന്നിവരുടെ ഏക മകൾ ദേവപ്രിയയാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം വീട്ടുമുറ്റത്തുവെച്ചായിരുന്നു അപകടം. വാന്‍ പിന്നോട്ടെടുത്തപ്പോള്‍ കുട്ടി അടിയിൽപ്പെടുകയായിരുന്നു. തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്നതിനിടെ ബുധനാഴ്ച മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്കാരം വ്യാഴാഴ്ച രാവിലെ 11നു വീട്ടുവളപ്പിൽ.