പ​ത്ത​നം​തി​ട്ട: ഇ​ട​വ​മാ​സ പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്നു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര്, ക​ണ്ഠ​ര​ര് ബ്ര​ഹ്‌​മ​ദ​ത്ത​ന്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മേ​ല്‍​ശാ​ന്തി എ​സ്.​അ​രു​ണ്‍​കു​മാ​ര്‍ ന​മ്പൂ​തി​രി ന​ട​തു​റ​ന്ന് ദീ​പം തെ​ളി​ച്ചു.

തു​ട​ര്‍​ന്ന് പ​തി​നെ​ട്ടാം പ​ടി​ക്ക് താ​ഴെ ആ​ഴി​യി​ല്‍ അ​ഗ്‌​നി പ​ക​ര്‍​ന്നു. മ​ഴ​യെ അ​വ​ഗ​ണി​ച്ചും ആ​യി​ര​ങ്ങ​ളാ​ണ് അ​യ്യ​പ്പ​നെ വ​ണ​ങ്ങാ​ൻ കാ​ത്തു​നി​ന്ന​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചി​ന് ന​ട തു​റ​ക്കും.

ദി​വ​സ​വും ഉ​ദ​യാ​സ്ത​മ​ന പൂ​ജ, പ​ടി​പൂ​ജ, ക​ള​ഭാ​ഭി​ഷേ​കം എ​ന്നി​വ​യു​ണ്ടാ​കും. ഇ​ട​വ മാ​സ പൂ​ജ​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മേ​യ് 19നു ​രാ​ത്രി 10നു ​ന​ട അ​ട​യ്ക്കും.