ന്യൂഡൽഹി: ശു​ഭാം​ശു ശു​ക്ല​യു​ടെ ബ​ഹി​രാ​കാ​ശ യാ​ത്ര​യു​ടെ തീ​യ​തി​യി​ൽ മാ​റ്റം. ആ​ക്സി​യം -4 ദൗ​ത്യം ജൂ​ൺ എ​ട്ടി​ന് ന​ട​ക്കും.

ജൂ​ൺ എ​ട്ടി​ന് വൈ​കി​ട്ട് 6.41 ന് ​കെ​ന്ന​ഡി സ്പേ​സ് സെ​ന്‍റ​റി​ൽ​നി​ന്നാ​ണ് വി​ക്ഷേ​പ​ണം ന​ട​ക്കു​ന്ന​ത്.

ഫാ​ൽ​ക്ക​ൺ-9 റോ​ക്ക​റ്റി​ൽ ഡ്രാ​ഗ​ൺ പേ​ട​ക​ത്തി​ലാ​കും ആ​ക്സി​യം-4 സം​ഘം പോ​കു​ക. മെ​യ് 29 ന് ​ആ​യി​രു​ന്നു നേ​ര​ത്തെ ദൗ​ത്യം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.