ആശാ വർക്കർമാരുടെ സമരം പഠിക്കാൻ സമിതി
Thursday, May 15, 2025 11:58 AM IST
തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരം പഠിക്കാൻ സമിതി രൂപീകരിച്ച് സർക്കാർ. ഉന്നതതല സമിതിയാണ് സർക്കാർ രൂപീകരിച്ചിരിക്കുന്നത്.
വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി. കുമാറാണ് സമിതിയുടെ ചെയർപേഴ്സണ്. ആശമാരുടെ ഓണറേറിയം, സേവന കാലാവധി എന്നിവ സമിതി പഠിക്കും.
സമരം നീട്ടിക്കൊണ്ടുപോകാനാണ് സർക്കാരിന്റെ ശ്രമമെന്ന് ആശ സമരസമിതി പറഞ്ഞു. ഓററേറിയം കൂട്ടാൻ സമിതിയുടെ ആവശ്യമില്ലെന്നും ആശ പ്രതിനിധികൾ പറഞ്ഞു.