ജൂണിയര്‍ അഭിഭാഷകയെ മര്‍ദിച്ച സംഭവം: ജാമ്യാപേക്ഷയുമായി ബെയ്ലിന് ദാസ്
Thursday, May 15, 2025 2:31 PM IST
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ ജൂണിയര്‍ അഭിഭാഷകയെ മര്‍ദിച്ചശേഷം ഒളിവില്‍ പോയ പ്രതി സീനിയര്‍ അഭിഭാഷകന് ബെയ്ലിന് ദാസ് ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.
അതേസമയം ബെയ്ലിന് ദാസിനെ പിടികൂടാൻ പോലീസിനായിട്ടല്ല. ബെയ്ലിനായി നാല് സംഘങ്ങളായാണ് പോലീസ് അന്വേഷണം. ബെയ്ലിന് ദാസ് കേരളം വിട്ടുപോയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
പാറശാല കരുമാനൂർ കോട്ടുവിള പുതുവൽ പുത്തൻവീട്ടിൽ ശ്യാമിലി ജസ്റ്റിനാണ് ക്രൂരമായി മർദനമേറ്റത്. യുവതിയെ ഓഫീസിനുള്ളിൽ അടിച്ചു വീഴ്ത്തുകയും ചെയ്തിരുന്നു. വഞ്ചിയൂർ കോടതിക്കു സമീപമുള്ള ബെയ്ലിൻ ദാസിന്റെ ഓഫീസിലായിരുന്നു സംഭവം.