കാസർഗോട്ട് ദേശീയപാതയ്ക്ക് സമീപം മൃതദേഹം കണ്ടെത്തി
Thursday, May 15, 2025 3:17 PM IST
കാസർഗോഡ്: കാസർഗോഡ് പെരിയ ദേശീയപാതയ്ക്ക് സമീപത്തെ മാലിന്യകുഴിയിൽ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളിയുടെതാണെന്നാണ് സംശയം. ദുർഗന്ധത്തെ തുടർന്ന് പരിശോധിച്ചപ്പോൾ സമീപത്തെ വീട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്.
പോലീസ് സംഭവസ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചുവരികയാണ്. പ്രദേശത്ത് ആരെയും കാണാതായതായി പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിട്ടില്ല. ഫോറൻസിക് വിദഗ്ധരും ഉടൻ സ്ഥലത്തെത്തും.