ല​ണ്ട​ൻ: എ​ഫ്എ ക​പ്പ് ഫു​ട്ബോ​ൾ കി​രീ​ടം നേ​ടി ക്രി​സ്റ്റ​ൽ പാ​ല​സ്. ഫൈ​ന​ലി​ൽ ക​രു​ത്ത​രാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചാ​ണ് ക്രി​സ്റ്റ​ൽ പാ​ല​സ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

വെം​ബ്ലി​യി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ എ​ബെ​റെ​ച്ചി എ​സെ​യാ​ണ് ക്രി​സ്റ്റ​ൽ പാ​ല​സി​നാ​യി ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 16ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് ക്രി​സ്റ്റ​ൽ പാ​ല​സ് എ​ഫ്എ ക​പ്പ് കിരീടം സ്വ​ന്ത​മാ​ക്കു​ന്ന​ത്.