പൂഞ്ചിൽ കുഴിബോംബ് സ്ഫോടനം: സൈനികനു പരിക്ക്
Sunday, May 18, 2025 12:35 AM IST
ജമ്മു: ജമ്മു കാഷ്മീരിലെ പൂഞ്ചിൽ നിയന്ത്രണരേഖയ്ക്കു സമീപം കുഴിബോംബ് സ്ഫോടനത്തിൽ സൈനികനു പരിക്കേറ്റു.
ദിഗ്വർ മേഖലയിൽ പട്രോളിംഗിനിടെ പരിക്കേറ്റ ഹവിൽദാർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഉടൻ ആശുപത്രിയിലേക്കു മാറ്റി.
നുഴഞ്ഞുകയറ്റക്കാരെ ലക്ഷ്യമിട്ട് അതിർത്തിയിൽ സ്ഥാപിച്ച മൈനുകൾ മഴയിൽ ഒലിച്ചുപോകാറാണ്ട്. ഇത്തരത്തിലൊന്നാണ് അപകടം സൃഷ്ടിച്ചതെന്നു കരുതുന്നു.