കേ​ദാ​ർ​നാ​ഥ്: ലാ​ൻ​ഡ് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കേ​ദാ​ർ​നാ​ഥി​ൽ എ​യ​ർ ആം​ബു​ല​ൻ​സ് ത​ക​ർ​ന്ന് അ​പ​ക​ടം. ലാ​ൻ​ഡിം​ഗി​നി​ടെ എ​യ​ർ ആം​ബു​ല​ൻ​സി​ന്‍റെ പി​ൻ​ഭാ​ഗം നി​ല​ത്ത് ത​ട്ടി ത​ക​രു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

എ​യ​ർ ആം​ബു​ല​ൻ​സ് ത​ക​ർ​ന്നെ​ങ്കി​ലും യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടി​ല്ല. പൈ​ല​റ്റും ഡോ​ക്ട​റും ന​ഴ്സു​മ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി അ​പ​ക​ട​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി രോ​ഗി​യെ റി​ഷി​കേ​ശി​ലെ എ​യിം​സി​ലേ​ക്ക് എ​ത്തി​ക്കാ​നാ​യാ​ണ് എ​യ​ർ ആം​ബു​ല​ൻ​സി​ന്‍റെ സ​ഹാ​യം തേ​ടി​യ​ത്. എ​ന്നാ​ൽ കേ​ദാ​ർ​നാ​ഥി​ലെ ഹെ​ലി​പാ​ഡി​ൽ ഇ​റ​ങ്ങാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ സാ​ങ്കേ​തി​ക ത​ക​രാ​ർ നേ​രി​ട്ട​തി​നാ​ൽ പൈ​ല​റ്റ് എ​യ​ർ ആം​ബു​ല​ൻ​സ് തു​റ​സാ​യ സ്ഥ​ല​ത്ത് ഇ​റ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​തി​നി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.