ബം​ഗുളൂരു: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു ബം​ഗു​ളൂ​രു വെ​ള്ള​ത്തി​ലാ​യി. പ​ല​യി​ട​ങ്ങ​ളി​ലും വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ഇ​ര​ച്ചു ക​യ​റി. വീ​ടു​ക​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും മു​ക​ളി​ൽ മ​രം വീ​ണും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.

സ​ർ​ജാ​പു​ർ റോ​ഡ്, യെ​ല​ഹ​ങ്ക, ദാ​സ​റ​ഹ​ള്ളി, ബൊ​മ്മ​ന​ഹ​ള്ളി, ആ​ർ​ആ​ർ ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​രം വീ​ടു​ക​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും മു​ക​ളി​ൽ ക​ട പു​ഴ​കി വീ​ണു. ശി​വാ​ന​ന്ദ സ​ർ​ക്കി​ളി​ൽ മ​രം വീ​ണ് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ക​ന​ത്ത മ​ഴ​യി​ൽ ഐ​പി​എ​ൽ മ​ത്സ​രം ത​ട​സ്സ​പ്പെ​ട്ടു. ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​ർ​സി​ബി - കെ​കെ​ആ​ർ മ​ത്സ​രം റ​ദ്ദാ​ക്കി. ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലും ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.

നി​ര​വ​ധി പേ​ർ മെ​ട്രോ​യെ ആ​ശ്ര​യി​ച്ച് വീ​ട്ടി​ലെ​ത്താ​ൻ ശ്ര​മി​ച്ച​ത് മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ൽ വ​ൻ തി​ര​ക്കി​ന് ഇ​ട​യാ​ക്കി. എം​ജി റോ​ഡും ക​ബ്ബ​ൺ റോ​ഡും അ​ട​ക്കം ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കി​ലാ​യി.