ന്യൂ​ഡ​ൽ​ഹി: ഐ​എ​സ്ആ​ര്‍​ഒ​യു​ടെ പി​എ​സ്എ​ൽ​വി സി 61 ​വി​ക്ഷേ​പി​ച്ചു. ഭൗ​മ നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​മാ​യ ഇ​ഒ​എ​സ് 09-നെ​യാ​ണ് അ​റു​പ​ത്തി​മൂ​ന്നാം ദൗ​ത്യ​ത്തി​ൽ പി​എ​സ്എ​ൽ​വി ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​ക്കു​ക.

ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ സ്പേ​സ് സെ​ന്‍റ​റി​ൽ നി​ന്ന് രാ​വി​ലെ 5:59നാ​ണ് വി​ക്ഷേ​പ​ണം ന​ട​ന്ന​ത്. പി​എ​സ്എ​ൽ​വി​യു​ടെ എ​റ്റ​വും ക​രു​ത്തു​റ്റ വ​ക​ഭേ​ദ​മാ​യ എ​ക്സ് എ​ൽ ആ​ണ് ഈ ​വി​ക്ഷേ​പ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

അ​തി​ർ​ത്തി​ക​ളി​ൽ നി​രീ​ക്ഷ​ണം, കൃ​ഷി, വ​നം, മ​ണ്ണി​ന്‍റെ ഈ​ർ​പ്പം, വെ​ള്ള​പ്പൊ​ക്കം, എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഉ​പ​ഗ്ര​ഹം ശേ​ഖ​രി​ക്കും.