വാൽപാറയിൽ ബസ് നിയന്ത്രണം നഷ്ടമായി കുഴിയിലേക്ക് വീണു; 27പേർക്ക് പരിക്ക്
Sunday, May 18, 2025 7:58 AM IST
വാൽപാറ: തമിഴ്നാട് വാൽപാറയിൽ ബസ് നിയന്ത്രണം നഷ്ടമായി കുഴിയിലേക്ക് വീണ് അപകടം. 27പേർക്ക് പരിക്കേറ്റു. ഇവരിൽ 14പേരുടെ നില ഗുരുതരമാണ്.
തിരുപ്പൂരിൽ നിന്നും വാൽപാറയിലേക്ക് വരികയായിരുന്ന സർക്കാർ ബസ് ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടമായ ബസ് 10 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ വാൽപാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.