കാളികാവിലെ കടുവ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു
Sunday, May 18, 2025 10:05 AM IST
മലപ്പുറം: കാളികാവിലെ കടുവ ദൗത്യത്തിനായി എത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു. കുഞ്ചു എന്ന കുങ്കിയാന പാപ്പാൻ ചന്തുവിനെ എടുത്തെറിയുകയായിരുന്നു. കഴുത്തിന് പരിക്കേറ്റ പാപ്പാനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
അതേസമയം, കാളികാവിൽ ഗഫൂറിനെ അക്രമിച്ചത് വനം വകുപ്പിന്റെ ഡാറ്റാ ബേസിലുളള കടുവയെന്ന് സ്ഥിരീകരിച്ചു. ഗഫൂറിനെ അക്രമിച്ച തോട്ടത്തിൽ ഇന്നലെ രാത്രി 12.30 ഓടെ കടുവ എത്തിയതായും വനം വകുപ്പ് അറിയിച്ചു.
തോട്ടത്തിന് സമീപം സ്ഥാപിച്ച കാമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞതായി വൈൽഡ് ലൈഫ് ചീഫ് വെറ്റിനറി സർജൻ അരുൺ സക്കറിയ പറഞ്ഞു.