ഭീകരതയ്ക്കെതിരേയുള്ള പോരാട്ടം ബിജെപി നേട്ടത്തിനായി ഉപയോഗിക്കുന്നു: ബിനോയ് വിശ്വം
Sunday, May 18, 2025 9:22 PM IST
തിരുവനന്തപുരം: ശശി തരൂർ എംപിയെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോണ്‍ഗ്രസിനുള്ളിലെ ബിജെപി സ്ലീപ്പിംഗ് സെല്ലില്‍ ബര്‍ത്ത് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് തരൂരെന്ന് അദ്ദേഹം പറഞ്ഞു.
ഭീകരതയ്ക്കെതിരേയുള്ള പോരാട്ടം ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ്. കോണ്‍ഗ്രസിനുള്ളില്‍ ബിജെപി സ്ലീപ്പിംഗ് സെല്ലുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ ആശങ്ക നിസാരമല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.