വാഗ-അട്ടാരിയില്‍ ഇന്നുമുതല്‍ ബീറ്റിംഗ് റിട്രീറ്റ് പുനരാരംഭിക്കും
Tuesday, May 20, 2025 5:31 AM IST
അമൃത്സർ: ഇന്ത്യ-പാക്കിസ്ഥാൻ അതിര്‍ത്തിയായ വാഗ-അട്ടാരിയില്‍ ഇന്നുമുതല്‍ ബീറ്റിംഗ് റിട്രീറ്റ് പുനരാരംഭിക്കും. നിലവിലെ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളുടെയും സൈനികര്‍ ഗേറ്റുകള്‍ തുറക്കുകയോ പരസ്പരം ഹസ്തദാനം ചെയ്യുകയോ ചെയ്യില്ല.
പൊതുജനങ്ങള്‍ക്ക് ചടങ്ങ് കാണാനായി പ്രവേശനം അനുവദിക്കും. ഇന്ത്യ-പാക്കിസ്ഥാൻ അതിര്‍ത്തിയില്‍ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമായതിനെ തുടര്‍ന്നാണ് ചടങ്ങുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.
ഇന്ത്യ പാകിസ്താന് അതിര്‍ത്തിയായ വാഗ-അട്ടാരിയില്‍ എല്ലാ ദിവസവും നടക്കുന്ന ചടങ്ങാണ് ബീറ്റിംഗ് റിട്രീറ്റ്. സൂര്യാസ്തമയത്തോടെ ഇരു രാജ്യങ്ങളുടെയും സൈനികര്‍ മാര്‍ച്ച് ചെയ്തെത്തി പതാക താഴ്ത്തുന്ന ചടങ്ങാണിത്.