മും​ബൈ: എ​ൻ​സി​പി​യു​ടെ മു​തി​ർ​ന്ന നേ​താ​വ് ഛഗ​ൻ ഭു​ജ്ബ​ൽ മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി​സ​ഭ​യി​ലെ മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഗ​വ​ർ​ണ​ർ സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

രാ​ജ്ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ്, ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യ ഏ​ക്നാ​ഥ് ഷി​ൻ​ഡെ, അ​ജി​ത്ത് പ​വാ​ർ, സ്പീ​ക്ക​ർ രാ​ഹു​ൽ ന​ർ​വേ​ക്ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഒ​ബി​സി വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള പ്ര​ബ​ല നേ​താ​വും മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഭു​ജ്ബ​ൽ യി​ഓ​ള​യി​ൽ നി​ന്നു​ള്ള എം​എ​ൽ​എ ആ​ണ്.

രാ​ജി​വ​ച്ച എ​ൻ​സി​പി നേ​താ​വ് ധ​ന​ജ്ഞ​യ് മു​ണ്ഡ​യ്ക്ക് പ​ക​ര​മാ​ണ് ഛഗ​നെ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. മാ​ർ​ച്ചി​ലാ​ണ് മു​ണ്ഡ രാ​ജി​വ​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി മാ​ത്ര​മാ​ണ് ഛഗ​ൻ ഭു​ജ്ബ​ലി​നെ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും എ​ന്ന സൂ​ച​ന ല​ഭി​ക്കു​ന്ന​ത്. പി​ന്നീ​ട് അ​ദ്ദേ​ഹം ത​ന്നെ താ​ൻ മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്ന കാ​ര്യം സ്ഥി​രീ​ക​രി​ച്ചു.