ആ​ല​പ്പു​ഴ: പൂ​ച്ചാ​ക്ക​ലി​ൽ സ്വ​കാ​ര്യ ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നും കാ​ണാ​താ​യ പെ​ൺ​കു​ട്ടി​ക​ളി​ൽ ഒ​രാ​ളെ ക​ണ്ടെ​ത്തി. ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ​യാ​ണ് ചൊ​വ്വാ​ഴ്ച കാ​ണാ​താ​യ​ത്. ഇ​തി​ൽ ശി​വ​കാ​മി (16)യെ​യാ​ണ് ഇ​നി ക​ണ്ടെ​ത്താ​ൻ ഉ​ള്ള​ത്.

ദി​ശ കാ​രു​ണ്യ​കേ​ന്ദ്രം ഗേ​ൾ​സ് ഹോം ​എ​ന്ന ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​ണ് ഇ​വ​രെ കാ​ണാ​താ​യ​ത്. ഒ​രാ​ളെ ആ​ല​പ്പു​ഴ​യി​ൽ വ​ച്ച് ഇ​ന്ന് പു​ല​ർ​ച്ചെ പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക​ൾ ര​ണ്ടു​പേ​രും പു​ല​ർ​ച്ചെ ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലി​സ് പു​റ​ത്തു​വി​ട്ടി​രു​ന്നു.