സിസ തോമസിനോട് സർക്കാരിന് വിരോധമെന്തിനെന്ന് ഹൈക്കോടതി
Wednesday, May 21, 2025 2:44 PM IST
കൊച്ചി: ഡിജിറ്റൽ സർവകലാശാല താൽക്കാലിക വിസി സിസ തോമസിനോട് സർക്കാരിന് വിരോധമെന്തിനെന്ന് ഹൈക്കോടതി. പെൻഷൻ അടക്കമുള്ള വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാത്ത നടപടിയിലാണ് ഹൈക്കോടതിയുടെ ചോദ്യം.
ഗവർണർ ഏൽപ്പിച്ച ജോലിയല്ലേ സിസ തോമസ് ചെയ്യുന്നതെന്നും ഹൈക്കോടതി ചോദിച്ചു. വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാത്ത സർക്കാർ നടപടിക്കെതിരായ സിസയുടെ ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
സാങ്കേതിക സർവകലാശാല താത്കാലിക വൈസ് ചാൻസലറായി സിസാ തോമസ് ചുമതലയേറ്റത് ചട്ടങ്ങൾ ലംഘിച്ചെന്നായിരുന്നു സര്ക്കാര് വിലയിരുത്തൽ. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ശിപാർശ മറികടന്നാണ് ഗവർണർ സ്വന്തം നിലയ്ക്ക് വൈസ് ചാൻസലർ സ്ഥാനം നൽകിയത്.