ഐപിഎൽ; ടോസ് വിജയിച്ച ഗുജറാത്ത് ബൗളിംഗ് തെരഞ്ഞെടുത്തു
Thursday, May 22, 2025 7:46 PM IST
അഹമ്മദാബാദ്: ഐപിഎല്ലിൽ ലക്നോ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ബൗളിംഗ് തെരഞ്ഞെടുത്തു. നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ച ഗുജറാത്ത് പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ലക്ഷ്യമിട്ടാണ് ഇന്ന് ഇറങ്ങുന്നത്.
നിലവിൽ 18 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഗുജറാത്ത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. മികച്ച രീതിയില്‍ സീസണ് തുടങ്ങിയിട്ടും പിന്നീട് കളി കൈവിട്ട ലക്നോ സൂപ്പര്‍ ജയന്റ്സ് ആശ്വാസ ജയമാണ് ലക്ഷ്യമിടുന്നത്.
12 മത്സരങ്ങളിൽ നിന്ന് അഞ്ചു വിജയവും ഏഴു തോൽവിയും സഹിതം 10 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ലക്നോ.
ടീം ഗുജറാത്ത് : ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പര്‍), ഷെർഫാൻ റൂഥർഫോർഡ്, ഷാരൂഖ് ഖാൻ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, അർഷാദ് ഖാൻ, കാഗിസോ റബാഡ, സായ് കിഷോർ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ.
ലക്നോ : മിച്ചൽ മാർഷ്, ഐഡൻ മാർക്രം, റിഷഭ് പന്ത് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പര്‍), നിക്കോളാസ് പൂരാൻ, ആയുഷ് ബഡോണി, അബ്ദുൾ സമദ്, ഹിമ്മത് സിംഗ്, ഷഹബാസ് അഹമ്മദ്, ആവേശ് ഖാൻ, ആകാശ് ദീപ്, വിൽ ഒറൂർക്ക്.