ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ചു; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
Thursday, May 22, 2025 8:21 PM IST
മലപ്പുറം: ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു. പരപ്പനങ്ങാടി കടലിലുണ്ടായ അപകടത്തിൽ ആനങ്ങാടി സ്വദേശി നവാസ് (40) ആണ് മരിച്ചത്.
വ്യാഴാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പരപ്പനങ്ങാടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഇത്തിഹാദ് വള്ളവും ആനങ്ങാടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള റുബിയാൻ വള്ളവുമാണ് കൂട്ടിയിടിച്ചത്.
നിയന്ത്രണം വിട്ട ഇത്തിഹാദ് റുബിയാൻ വള്ളത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നവാസ് വള്ളത്തിലേക്ക് തെറിച്ചുവീണു. പരിക്കേറ്റ മൂന്നു പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും നവാസിന്റെ ജീവൻ രക്ഷിക്കാനായില്ല.