ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി
Monday, May 26, 2025 12:22 PM IST
കൊച്ചി: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ സുകാന്ത് സുരേഷ് കീഴടങ്ങി. കൊച്ചി സെന്‍ട്രൽ പോലീസ് സ്റ്റേഷനിലാണ് പ്രതി കീഴടങ്ങിയത്.
ഇയാളുടെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കീഴടങ്ങൽ.
പ്രതിക്ക് ഇരയുടെ മേൽ വ്യക്തമായ സ്വാധീനമുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. മരിച്ച യുവതിയെ പ്രതി ശാരീരികവും മാനസികവും സാമ്പത്തികവുമായി ചൂഷണം ചെയ്തുവെന്നതിന് തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ഇവരുടെ ശമ്പളം 2024 ഒക്ടോബര്‍ മുതല്‍ സുകാന്തിന്റെ അക്കൗണ്ടിലേക്ക് ട്രാന്‍ഫര്‍ ചെയ്തിരുന്നു. യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് തെളിവായി വാട്സാപ്പ് ചാറ്റുകളുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.