തൃശൂരിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു
Monday, May 26, 2025 2:34 PM IST
തൃശൂർ: പുന്നംപുറമ്പിൽ ഗ്രില്ലിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പുന്നംപുറമ്പ് സ്വദേശി രേണുക (41) ആണ് മരിച്ചത്.
രക്ഷിക്കാനെത്തിയ ഇവരുടെ മകൾക്കും ഷോക്കേറ്റു. കാലപ്പഴക്കംചെന്ന വൈദ്യുതി ലൈനിൽനിന്നാണ് ഗ്രില്ലിലേക്ക് വൈദ്യുതി പ്രവഹിച്ചതെന്നാണ് വിവരം.