ഹരിയാനയിലെ പഞ്ച്കുലയിൽ കാറിനുള്ളിൽ ഏഴ് പേർ മരിച്ച നിലയിൽ
Wednesday, May 28, 2025 1:22 AM IST
ന്യൂഡൽഹി: ഹരിയാനയിലെ പഞ്ച്കുലയിൽ കാറിനുള്ളിൽ ഏഴ് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു കുടുംബത്തിലെ ഏഴ് പേരെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഡെറാഡൂൺ സ്വദേശിയായ പ്രവീൺ മിത്തൽ, ഭാര്യ മൂന്ന് മക്കൾ, മിത്തലിന്റെ അമ്മ, അച്ഛൻ എന്നിവരെയാണ് പഞ്ച്കുലയിലെ സെക്ടർ 27 ൽ നിർത്തിയിട്ട കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധി കാരണം കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
പഞ്ച്കുലയിൽ ഒരു ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം കഴിഞ്ഞ ദിവസം രാത്രിയാണ് കുടുംബം ഇവിടെയെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.