മീൻ പിടിക്കാൻ പോയ ആൾ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ
Friday, May 30, 2025 8:16 AM IST
ആലപ്പുഴ: മീൻ പിടിക്കാൻ പോയ ആളെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ സ്വദേശി കെ.ജെ. ജെയിംസ് (65) ആണ് മരിച്ചത്.
ഇന്നലെ രാത്രി പറവൂർ കിഴക്ക് ഇളയിടതുരുത്ത് പഠശേഖരത്തിലാണ് മരിച്ച നിലയിൽ കണ്ടത്. കാൽ വഴുതി വീണതാകാമെന്ന് പ്രാഥമിക നിഗമനം.