"എല്ലാവരും ആവശ്യപ്പെട്ടു, ഒരു പകൽ കൂടി കാത്തിരിക്കും, മാന്യമായ പരിഹാരം പ്രതീക്ഷിക്കുന്നു': അയഞ്ഞ് അൻവർ
Friday, May 30, 2025 10:06 AM IST
മലപ്പുറം: നിലമ്പുര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതില്‍നിന്ന് അല്പം അയഞ്ഞ് പി.വി. അൻവർ. യുഡിഎഫ് നേതാക്കളും ചില സാമുദായിക നേതാക്കളും ഒരു പകല്‍കൂടി കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരൊക്കെ പറയുമ്പോള്‍ ആ വാക്ക് മുഖവിലയ്ക്കെടുക്കാതിരിക്കാന്‍ കഴിയില്ലെന്നും മാന്യമായ പരിഹാരം ഈ വിഷയത്തിൽ പ്രതീക്ഷിക്കുന്നുവെന്നും അൻവർ പറഞ്ഞു.
ഇന്നു രാവിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്താന്‍ അന്‍വര്‍ വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. ചില പ്രധാന കാര്യങ്ങൾ പറയാനായിരുന്നു വാർത്താസമ്മേളനം എന്നും എന്നാൽ ആ കാര്യം ഇപ്പോൾ പറയുന്നില്ല എന്നും അൻവർ കൂട്ടിച്ചേർത്തു. രാവിലെ 11 ന് തൃണമൂല്‍ കോണ്‍ഗ്രസ് യോഗമുണ്ടെന്നും അതില്‍ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യുമെന്നും അന്‍വര്‍ അറിയിച്ചു.
പി.വി അൻവറിന്റെ മുന്നണി ബന്ധത്തിൽ തീരുമാനമെടുക്കാൻ ഇന്ന് യുഡിഎഫിന്റെ നിർണായക യോഗം ചേരുന്ന സാഹചര്യത്തില്‍ കൂടിയാണ് അന്‍വര്‍ ഒരു ദിവസം കൂടി കാത്തിരിക്കാന്‍ തീരുമാനിച്ചത്.
ഘടകകക്ഷിയാക്കാതെ യുഡിഎഫിനെ പിന്തുണയ്ക്കേണ്ടെന്ന ഉറച്ച നിലപാടിലാണ് പി.വി. അൻവർ. എന്നാൽ, അന്‍വര്‍ ആദ്യം യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിക്കട്ടെ എന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍.