കാറ്റിലും മഴയിലും ഇഷ്ടിക തലയിൽ വീണു; പരിക്കേറ്റ യുവതി മരണത്തിനു കീഴടങ്ങി
Friday, May 30, 2025 2:54 PM IST
കൊച്ചി: മുനമ്പത്ത് സിമന്റ് ഇഷ്ടിക തലയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. എറണാകുളം വടക്കേക്കര സ്വദേശിനി ആര്യാ ശ്യാംമോനാണ് (34) മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച മുനമ്പത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപം നിൽക്കുമ്പോഴായിരുന്നു അപകടം. കാറ്റിലും മഴയിലും കെട്ടിടത്തിന്റെ മുകളിൽ ഉണ്ടായിരുന്ന സിമന്റ് ഇഷ്ടിക തലയിൽ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആര്യയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ യുവതി മരണത്തിനു കീഴടങ്ങുകയായിരുന്നു.