പാക്കിസ്ഥാനായി ചാരപ്രവൃത്തി: എട്ട് സംസ്ഥാനങ്ങളിലെ 15 ഇടങ്ങളിൽ എൻഐഎ റെയ്ഡ്
Saturday, May 31, 2025 11:35 PM IST
ന്യൂഡൽഹി: പാക്കിസ്ഥാനായി ചാരപ്രവൃത്തി നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എട്ട് സംസ്ഥാനങ്ങളിലെ 15 ഇടത്ത് എൻഐഎ റെയ്ഡ് നടത്തി.
ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, രാജസ്ഥാൻ പശ്ചിമബംഗാൾ, ആസാം ഉൾപ്പെടെയുള്ള സ്ഥാനങ്ങളിലാണ് പരിശോധന നടന്നത്.
പാക് ഇന്റലിജൻസുമായി ബന്ധമുള്ള ആളുകളെ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും സാമ്പത്തിക രേഖകളും അടക്കം റെയ്ഡ് നടന്ന വീടുകളിൽ നിന്ന് എൻഐഎ സംഘം പിടിച്ചെടുത്തിട്ടുണ്ട്.