തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: അ​​​​വ​​​​ധിയാഘോ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​ട; ഇ​​​​നി ക്ലാ​​​​സ് മു​​​​റി​​​​ക​​​​ളി​​​​ലേ​​​​ക്ക്. സം​​​​സ്ഥാ​​​​ന​​​​ത്തെ ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നു വ​​​​രു​​​​ന്ന കു​​​​ട്ടി​​​​ക​​​​ൾ 60 ദി​​​​വ​​​​സ​​​​ത്തെ ഇ​​​​ട​​​​വേ​​​​ള​യ്ക്കുശേ​​​​ഷം ഇ​​​​ന്ന് സ്കൂ​​​​ളു​​​​ക​​​​ളി​​​​ലേ​​​​ക്ക്. മ​​​​ധ്യ​​​​വേ​​​​ന​​​​ല​​​​വ​​​​ധി ക​​​​ഴി​​​​ഞ്ഞ് സം​​​​സ്ഥാ​​​​ന​​​​ത്തെ സ്കൂ​​​​ളു​​​​ക​​​​ൾ ഇ​​​​ന്നു തു​​​​റ​​​​ക്കും.

ആ​​​​ല​​​​പ്പു​​​​ഴ ക​​​​ല​​​​വൂ​​​​ർ ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത​​​​ല സ്കൂ​​​​ൾ പ്ര​​​​വേ​​​​ശ​​​​നോ​​​​ത്സ​​​​വം മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി വി.​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി​​​​രി​​​​ക്കും. പ്ര​​​​വേ​​​​ശ​​​​നോ​​​​ത്സ​​​​വ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഇ​​​ന്ന് രാ​​​​വി​​​​ലെ 8.30 മു​​​​ത​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ക​​​​ലാ​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കും.


പ്ര​​​​വേ​​​​ശ​​​​നപ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​ല്ലാ സ്കൂ​​​​ളു​​​​ക​​​​ളി​​​​ലും ത​​​​ത്​​​​സ​​​​മ​​​​യം സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ ക്ര​​​​മീ​​​​ക​​​​രി​​​​ച്ച​​​​താ​​​​യി വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ് അ​​​​റി​​​​യി​​​​ച്ചു. ഒ​​​​ന്നു മു​​​​ത​​​​ൽ 10 വ​​​​രെ ക്ലാ​​​​സു​​​​ക​​​​ളാ​​​​ണ് ഇ​​​​ന്ന് തു​​​​ട​​​​ങ്ങു​​​​ന്ന​​​​ത്. പ്ല​​​​സ് വ​​​​ണ്‍ ക്ലാ​​​​സു​​​​ക​​​​ൾ ഒ​​​​ന്നാം ഘ​​​​ട്ട​​​​ത്തി​​​​ലെ പ്ര​​​​വേ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി 18ന് ​​​​ആ​​​​രം​​​​ഭി​​​​ക്കും.