തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ശാ വ​​​ര്‍​ക്ക​​​ര്‍​മാ​​​രു​​​ടെ ഓ​​​ണ​​​റേ​​​റി​​​യം സ​​​ര്‍​ക്കാ​​​ര്‍ വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​താ​​​യി പ​​​രാ​​​തി. ഇ​​​ന്‍​സ​​​ന്റീ​​​വി​​​ലൂ​​​ടെ ഓ​​​ണ​​​റേ​​​റി​​​യ​​​ത്തി​​​ന് പു​​​തി​​​യ ഉ​​​പാ​​​ധി ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ട് നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 7000 രൂ​​​പ ഓ​​​ണ​​​റേ​​​റി​​​യം 3500 രൂ​​​പ​​​യാ​​​ക്കി വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​താ​​​യി സെ​​​ക്ര​​​ട്ട​​​റി​​​യേ​​​റ്റി​​​നു മു​​​ന്നി​​​ലെ സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സ​​​മ​​​രസ​​​മി​​​തി നേ​​​താ​​​ക്ക​​​ള്‍ ആ​​​രോ​​​പി​​​ച്ചു.

കേ​​​ര​​​ള ആ​​​ശ ഹെ​​​ല്‍​ത്ത് വ​​​ര്‍​ക്കേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ന് മു​​​ന്നി​​​ല്‍ ന​​​ട​​​ന്നു​​​വ​​​രു​​​ന്ന ആ​​​ശ​​​മാ​​​രു​​​ടെ രാ​​​പ​​​ക​​​ല്‍ സ​​​മ​​​രം 113 ദി​​​വ​​​സം പി​​​ന്നി​​​ട്ടു. രാ​​​പ​​​ക​​​ല്‍ സ​​​മ​​​ര​​​യാ​​​ത്ര ജൂ​​​ണ്‍ 14ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​ക്കും.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ സ്വീ​​​ക​​​ര​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം പ​​​രി​​​ഗ​​​ണി​​​ച്ച് ഒ​​​രു ദി​​​വ​​​സം കൂ​​​ടി യാ​​​ത്ര നീ​​​ട്ടാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു. ജൂ​​​ണ്‍ 17 ന് ​​​ന​​​ട​​​ത്താ​​​ന്‍ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന മ​​​ഹാ​​​റാ​​​ലി ജൂ​​​ണ്‍ 18 ലേ​​​ക്ക് മാ​​​റ്റി​​​യതായി യ​​​താ​​​യി നേ​​​താ​​​ക്ക​​​ള്‍ അ​​​റി​​​യി​​​ച്ചു.