ട്രെയിനിൽനിന്ന് പുഴയിലേക്ക് ചാടിയ അധ്യാപിക മരിച്ചു
Thursday, June 5, 2025 2:29 AM IST
ചാലക്കുടി: ട്രെയിനിൽനിന്നു പുഴയിലേക്കു ചാടിയ അധ്യാപിക മരിച്ചു. ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയും പന്തളം കുളനട വടക്കെചെരുവിൽ കിഴക്കേമല ജയപ്രകാശന്റെ ഭാര്യയുമായ സിന്തോൾ (43) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 6.50നാണ് സംഭവം ഉണ്ടായത്. നിലമ്പൂർ-കോട്ടയം പാസഞ്ചറിൽനിന്നാണ് സിന്തോൾ പുഴയിലേക്കു ചാടിയത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിൽ രാത്രി മൃതദേഹം കണ്ടെത്തി.
തിരുത്തിപ്പറമ്പ് ഉപ്പത്തിപ്പറമ്പിൽ കുടുംബാംഗമാണ് സിന്തോൾ. മൂന്നു ദിവസം മുന്പാണ് ജോലിയിൽ പ്രവേശിച്ചത്.