പ്ലസ് വണ്ണിന് സീറ്റ് ക്ഷാമമില്ലെന്നു വിദ്യാഭ്യാസ മന്ത്രി
Thursday, June 5, 2025 2:29 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കൻഡറി പ്ലസ് വണ്ണിന് സീറ്റ് ക്ഷാമമില്ലെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നിലവിൽ അധിക സീറ്റുകളാണുള്ളത്.
പ്രവേശന നടപടികൾ കൃത്യമായി പുരോഗമിക്കുകയാണെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് മന്ത്രി പ്രതികരിച്ചു. പ്ലസ് വണ്ണിന് സംവരണ സീറ്റിൽ പ്രവേശനം കിട്ടിയവർ ജാതി തെളിയിക്കാൻ എസ്എസ്എൽസി സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മതിയാകും. ടിസിയും രേഖയായി സ്വീകരിക്കും.
ഹൈസ്കൂൾ പ്രവൃത്തിസമയം അരമണിക്കൂർ അധികമാക്കി പരിഷ്കരിച്ചതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ അധ്യാപക സംഘടനകളുമായി ചർച്ച ചെയ്യും. ഈ ആഴ്ച തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തും.
അച്ചടക്ക നടപടികളുടെ പേരിൽ മുടിമുറിക്കുന്നതു പോലുള്ള കാടത്ത നിലപാട് പറ്റില്ല. അത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.