സര്‍ക്കാര്‍ പാവങ്ങളുടെ ദൗര്‍ഭാഗ്യത്തെ മുതലെടുക്കുന്നു: വി.ഡി.സതീശന്
Friday, June 6, 2025 1:02 AM IST
കൊച്ചി: ക്ഷേമപെന്ഷന് കുടിശിക വരുത്തിയിട്ട് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അതു കൊടുക്കുന്നതിലൂടെ സര്‍ക്കാര്‍ പാവങ്ങളുടെ ദൗര്‍ഭാഗ്യത്തെ മുതലെടുക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
പെന്ഷന് കൊടുക്കാന്‍ പാടില്ലെന്ന് പ്രതിപക്ഷത്തിനു പറയാനാകില്ല. കാരണം ആ പാവങ്ങള്‍ കാത്തിരിക്കുകയാണ്. എന്തിനാണ് ഇങ്ങനെ കാത്തുസൂക്ഷിച്ച് വച്ചശേഷം കൊടുക്കുന്നത്.
പണം ഉണ്ടായിട്ടും കൊടുക്കാതിരിക്കുകയാണ്. അതു വഞ്ചിക്കുന്നതിന് തുല്യമാണ്. ഈ തട്ടിപ്പ് അവസാനിപ്പിക്കണം-സതീശൻ ആവശ്യപ്പെട്ടു.